10:20pm 11 November 2026
NEWS
കെകെഎ കരാത്തെ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
15/11/2025  05:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെകെഎ  കരാത്തെ  ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
HIGHLIGHTS

ആറാമത്  സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പ് എറണാകുളം രാജീവ് ഗാന്ധി റീജിയണൽ  സ്പോർട്ട്സ് സെൻ്ററിൽ  കെകെഎ  പ്രസിഡന്റ് ഹാൻഷി പി. രാംദയാൽ ഉദ്‌ഘാടനം  ചെയ്യുന്നു

കൊച്ചി: കരാത്തെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ ആറാമത്  സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പ് എറണാകുളം രാജീവ് ഗാന്ധി റീജിയണൽ  സ്പോർട്ട്സ് സെൻ്ററിൽ  കെകെഎ  പ്രസിഡന്റ് ഹാൻഷി പി. രാംദയാൽ ഉദ്‌ഘാടനം ചെയ്തു. പ്രസാദ് ജോൺ   മാംബ്ര അദ്ധ്യക്ഷത  വഹിച്ചു. എസ് അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.ഡബ്യുകെഎഫ് റഫറി  ഷാജി എസ് കൊട്ടാരം,  കെകെഎ ജനറൽ സെക്രട്ടറി കെ.കെ അരവിന്ദാക്ഷൻ, പ്രേംകുമാർ, എം എ ജോഷി,  എന്നിവർ പ്രസംഗിച്ചു. വിവിധ ജില്ലകളിൽ നിന്നും യോഗ്യത നേടിയ രണ്ടായിരത്തോളം മത്സരാർത്ഥികൾ കത്തെ, ടീം കത്തെ, കുമിത്തെ മത്സരങ്ങളിലായ് മത്സരിക്കുന്നത്. 14 വയസിന് താഴെയുള്ളവരുടെ മത്സരങ്ങൾ  ഞായറാഴ്ച നടക്കും.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img